കാറിലെ കറുത്ത ഫിലിമും കര്‍ട്ടനും: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപറേഷന് സ്ക്രീന്‍ ആരംഭിച്ചു
മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപറേഷന് സ്ക്രീന്‍ സംസ്ഥാനത്ത് ആരംഭിച്ചു. വാഹനങ്ങളിലെ കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവന് പുത്തലത്ത് പറഞ്ഞു.
പരാതികള്‍ ജനങ്ങള്‍ക്കും അറിയിക്കാം. സ്ഥലവും തീയതിയും രേഖപ്പെടുത്തി ഫോട്ടോ അയച്ചാല്‍ നടപടിയെടുക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ രജിസ്ട്രേഷന് റദ്ദാക്കും. വാഹനത്തിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും എഴുപത് ശതമാനവും വശങ്ങളില് നിന്ന് അമ്ബത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം
നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്നത് കൂടിയാണെങ്കില്‍ പോലും സ്റ്റിക്കറുകള്‍ പാടില്ല. ഇസഡ് ക്ലാസ് സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ക്കും ഈ നിയമം ബാധകമാണ്.