ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. വീണ്ടുംചോദ്യം ചെയ്യാന്‍ വിളിക്കുമെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍.എന്‍ഫോഴ്സ്റ്റന്റ് അസി. ഡയറക്ടര്‍ പി രാധാകൃഷ്ണന് പത്തു മണിക്ക് ഓഫീസിലെത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്.
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്ന് സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഇ.ഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി.