ആറ്റിങ്ങലില്‍ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 1 കോടി രൂപ വിലയുള്ള കഞ്ചാവ്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി എക്സൈസ്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയോളം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു. കീഴാറ്റിങ്ങൽ സ്വദേശികളായ അർജ്ജുൻ(27),അജിൻ(25),ആറ്റിങ്ങൽ സ്വദേശി ഗോകുൽ(25) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
ആറ്റിങ്ങൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് സൊസൈറ്റിയുടെ(അവിക്സ്) കെട്ടിടം രണ്ടു വർഷമായി സ്വകാര്യ വ്യക്തി വാടകക്കെടുത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു.ഇവരുടെ പക്കൽ നിന്നും ഹാഷിഷ് ഓയിലും നോട്ടെണ്ണൽ മെഷീനും പണവും ആഡംബര കാറും ലോറിയും പിടിച്ചെടുത്തു.കഴിഞ്ഞ മൂന്നു മാസമായി ഹോട്ടൽ അടഞ്ഞു കിടക്കുകയും രാത്രി കാലങ്ങളിൽ സവാള കച്ചവടത്തിന്റെ മറവിൽ ഓൺലൈനായി കഞ്ചാവ് വിപണനം നടത്തി വന്നിരുന്നതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.