അമേരിക്കന്‍ പ്രസിഡന്റായുള്ള ബൈഡന്റെ സ്ഥാനാരോഹണം നാളെ
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ പുറപ്പെടുവിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിര്‍ത്തലാക്കും.