BevQ; ഒടിപി ദാതാക്കളുടെ എണ്ണം കൂട്ടും ; 4 ലക്ഷം പേർ ആപ് ഡൗൺലോഡ് ചെയ്തു
കൊച്ചി: ബെവ് ക്യൂ ആപിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി (വൺ ടൈം പാസ്വേർഡ്) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന് ഫെയർകോഡ് എംഡി അറിയിച്ചു. നിലവിൽ ഒരു കമ്പനിയാണ് ഒടിപി നൽകുന്നത്. അത് നാലെണ്ണമെങ്കിലുമായി ഉയർത്തും. കുടുതൽ സേവന ദാതാക്കൾ വന്നാൽ നാല് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാനാകുമെന്നും അവർ അറിയിച്ചു. നാളേക്കുള്ള ബുക്കിങ് വൈകിട്ടോടെ ആരംഭിക്കാനാകുമെന്നും അറിയിച്ചു.
BevQ പ്ലേ സ്റ്റോറിൽ; ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആപ് ഇതിനകം 4 ലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്തതായും ഫെയർകോഡ് അറിയിച്ചു. 2 ലക്ഷത്തിലേറെ പേർക്ക് ടോക്കൺ നൽകാനായെന്നും കമ്പനി അറിയിച്ചു.