Thursday, October 01, 2020
 
 
News

ബാലഭാസ്കറിന്റെ അപകടമരണം: നുണപരിശോധനയില്‍ തീരുമാനം ഇന്ന്

the indian state Admin
16 September 2020 09:56 AM

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയില്‍ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാന്‍ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാല്‍ കോടതി അനുമതി നല്‍കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്ബി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നീ നാലുപേരെ ആദ്യഘട്ടത്തില്‍ നുണപരിശോധന നടത്താനാണ് സി ബി ഐയുടെ തീരുമാനം. പരിശോധനയ്ക്ക് തയ്യാറാണെന്ന് ചോദ്യംചെയ്യല്‍ വേളയില്‍ നാലുപേരും സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ബാലഭാസ്കറിന്റെ മരണത്തിനുശേഷം പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായി. ഇതിനിടെ ഇവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration