ആറ്റിങ്ങല്‍ ദേശീയപാത; ഇന്നുമുതല്‍ ഗതാഗതനിയന്ത്രണം
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാത 66 -ല്‍ പൂവന്‍പാറ മുതല്‍ കച്ചേരിനട വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 29 ന് വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഇപ്പോള്‍ പണി നടന്നുവരുന്ന റോഡില്‍ വാഹനങ്ങള്‍ പ്രവേശിക്കരുതെന്നും എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണമെന്നും അഡ്വ.ബി.സത്യന് എം.എല്‍.എ അഭ്യര്‍ത്ഥിക്കുകയുണ്ടായി.
നിലവിലെ റോഡിന്റെ മീഡിയന് പടിഞ്ഞാറുവശത്ത് ടാറിംഗ് നടക്കുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ടാറിംഗ് നടക്കുന്ന ഈ ഭാഗത്തെ റോഡില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയില്ല. നിലവിലുള്ള രീതിയില്‍ കച്ചേരി നടയില്‍ നിന്നും പൂജാ ടെക്സ്റ്റൈല്‍സ് വരെ വന്നിട്ട് കിഴക്കേ സൈഡിലെ റോഡിലൂടെ രണ്ട് ഭാഗത്തേക്കും വാഹനങ്ങള്‍ പോകുവാനുള്ള ക്രമീകരണമാണ് സജീകരിച്ചിരിക്കുന്നത്.