ആറ്റിങ്ങലിൽ ഭരണ തുടർച്ചക്ക് എൽഡിഎഫ്; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
ആറ്റിങ്ങൽ നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 31 വാർഡുകളാണ് ആറ്റിങ്ങൽ നഗരസഭയിൽ ഉള്ളത്. നിലവിൽ എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. എൽഡിഎഫ് - 22. യുഡിഎഫ് - 5 , ബിജെപി - 4 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. കഴിഞ്ഞ 5 വർഷം നഗരസഭയിൽ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. മുൻ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി, ഡിവൈഎഫ്ഐ തിരുവനതപുരം ജില്ലാ വൈസ്.പ്രസിഡന്റ് ആർ.എസ് അനൂപ് എന്നിവർ സ്ഥാനാർത്ഥികളാണ്. നിരവധി യുവാക്കളാക്കും പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥി പട്ടികയാണ് ഇത്തവണ എന്നതും പ്രത്യകേതയാണ്. സ്ഥാനാർഥികളിൽ 15 പേർ വനിതകളാണ്.
വാർഡ് 1 : കൊച്ചുവിള: ലൈലാബീവി. എസ്
വാർഡ് 2 : ആലംകോട്: എ. ആർ. നജാം
വാർഡ് 3: പൂവൻപാറ: എസ്.രജി
വാർഡ് 4 : എൽ. എം.എസ്: ചിത്ര എൽ. ആർ
വാർഡ് 5 : കരിച്ചിയിൽ: പി. ജയറാം
വാർഡ് 6: തച്ചൂർകുന്ന്: അഡ്വ.എസ്. കുമാരി
വാർഡ് 7: ആറാട്ടുകടവ്: അവനവഞ്ചേരി രാജു
വാർഡ് 8: അവനവഞ്ചേരി: ആർ. എസ്.അനൂപ്
വാർഡ് 9: ഗ്രാമം: കെ.പി രാജഗോപാലൻപോറ്റി
വാർഡ് 10: വേലാംകോണം: കെ.എസ് .സുധകുമാരി
വാർഡ് 1:1 കച്ചേരി: എ.കെ.കാർത്തിക
വാർഡ് 12: മനോമോഹനവിലാസം: സുധർമ്മ
വാർഡ് 13: അമ്പലമുക്ക്: കെ.വിജയമോഹനൻ നായർ
വാർഡ് 14: ചിറ്റാറ്റിൻകര: രമ്യ
വാർഡ് 15: വലിയകുന്ന്: എം. താഹീർ
വാർഡ് 16: ശീവേലികോണം: ഒ.പി ഷീജ
വാർഡ് 17: മൂന്നുമുക്ക്: സന്ധ്യാറാണി
വാർഡ് 18: അട്ടക്കുളം: ആറ്റിങ്ങൽ ശ്യാം
വാർഡ് 19: പാർവ്വതീപുരം: വി.എസ്. നിതിൻ (ഉണ്ണിക്കുട്ടൻ)
വാർഡ് 20: കാഞ്ഞിരംകോണം: എസ്. സുഖിൽ
വാർഡ് 21: രാമച്ചംവിള: ജി തുളസീധരൻപ്പിള്ള
വാർഡ് 22: ചെറുവള്ളിമുക്ക്: എം.എസ് .മഞ്ജു
വാർഡ് 23: കൊടുമൺ: പി.സന്തോഷ്
വാർഡ് 24: പാലസ്: എസ് ഗിരിജ
വാർഡ് 25: കുന്നത്ത്: റ്റി.ബിജു
വാർഡ് 26: ഠൗൺ : ജി.എസ് ബിനു
വാർഡ് 27: പച്ചംക്കുളം: എസ് ഷീജ
വാർഡ് 28: തോട്ടവാരം: കെ.എസ്.കൃപ
വാർഡ് 29: കൊട്ടിയോട്: ആർ രാജു
വാർഡ് 30: ഠൗൺ ഹാൾ: വി. വിശ്വംഭരൻ
വാർഡ് 31: മേലാറ്റിങ്ങൽ: ആർ.അനിത