ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം: 3 പേര് പിടിയില്‍
ലഖ്നൗ: ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. 80ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2018 ലായിരുന്നു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്.
ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായത്. പെണ്‍കുട്ടിയെ അക്രമിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ബറേലിയിലെ കോടതിയിലേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.