പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമന ശുപാർശ 21നും 22നും
തിരുവനന്തപുരം > പിഎസ്സി ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് 21,22 തീയതികളില്‍ നിയമന ശിപാര്‍ശ നല്‍കും.ആകെ എട്ടു റാങ്ക് ലിസ്റ്റുകളില്‍ നിന്നാണ് നിയമന ശിപാര്‍ശ നല്‍കുന്നത്.
ഈ എട്ടു ലിസ്റ്റില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ കേരളാ ആംഡ് പോലീസ് ബറ്റാലിയന് സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പറാങ്ക് പട്ടികയില്‍ ഒന്നും, രണ്ടും, ഇരുപത്തിയെട്ടും റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി പബ്ലിക് സര്‍വീസ് കമ്മീഷന് ക്രൈംബ്രാഞ്ച് മറുപടി നല്‍കിയിരുന്നു കേസില്‍ പ്രതികളായ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തിലാണ്
ഉള്‍പ്പെട്ട മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാന്‍ തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചത്.