Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News Health

സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍

18 February 2021 03:59 PM

ലോകോത്തര ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ പരിശീലനം

വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ട്രോമകെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 27 കോടി രൂപ ചെലവഴിച്ച് ജനറല്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ടാറ്റ ട്രെസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ട്രോമാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കും പരിശലനം നല്‍കുകയാണ് ലക്ഷ്യം. 25,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ അത്യാധുനിക രീതിയിലുളള സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക ക്ലാസ് മുറികള്‍, സിമുലേഷന്‍ ലാബുകള്‍, യു ബ്രഫിങ്ങ് റൂമുകള്‍, പരിശലനത്തിനുള്ള കൃത്രിമോപകരണങ്ങള്‍, മനുഷ്യ ശരീത്തിന് സമാനമായ മാനിക്വിനുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം ടെക്‌നോളജി, വിപുലമായ സോഫ്റ്റുവെയറുകള്‍, ഡിബ്രഫിംഗ് സൊല്യൂഷനുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ടാറ്റ ട്രസ്റ്റ്, കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് (ഹൈദരാബാദ്), യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവെന്‍ട്രി ആന്റ് വാര്‍വിക്ഷയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. സിമുലേഷന്‍ അധിഷ്ഠിത കോഴ്‌സുകള്‍ നല്‍കുന്നതിന് യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റിന്റെ സഹായവും സ്വീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തിലാണ് ഈ പരിശലന കേന്ദ്രം പ്രവര്‍ത്തിക്കുക.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ തുടങ്ങിയവര്‍ക്കായി വിവിധ തരം എമര്‍ജന്‍സി & ട്രോമ അനുബന്ധ കോഴ്‌സുകള്‍ നടത്താനാണ് ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. 9000 ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളില്‍ പരിശലനം നല്‍കും. 75 ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സിമുലേഷന്‍ അധിഷ്ഠിത പരിശലനം നല്‍കും. അതിലൂടെ അവര്‍ക്ക് ഫാക്കല്‍റ്റികളാകാനും കൂടുതല്‍ പരിശീലനം മറ്റുള്ളവര്‍ക്കായി സംസ്ഥാനത്തുടനളം നല്‍കുവാനും കഴിയും. ഈ അപെക്‌സ് സെന്ററില്‍ നിന്ന് പരിശലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ പരിശലന പരിപാടികള്‍ക്കായുള്ള ഉപ കേന്ദ്രങ്ങളായി വിവിധ ജില്ലകളിലെയും ജനറല്‍ ആശുപത്രികളിലെയും ജില്ലാ നൈപുണ്യ ലാബുകള്‍ പ്രവര്‍ത്തിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration