എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു.
ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പിയെല്ലാം നല്‍കിയിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മത്തായിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.