ആദ്യ ലക്ഷ്യം പൂർത്തിയാക്കി അജിനാസ്; അടുത്ത പോളാർ എക്സ്പെഡിഷൻ
കുട്ടികൾക്കെതിരായ അതിക്രമത്തിന് എതിരായയുള്ള സന്ദേശം നൽകിക്കൊണ്ട് മൂന്നു മാസം നീണ്ട ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ യാത്ര നടത്തിയ അജിനാസിനെ ഓർമ്മയുണ്ടോ? ഓഗസ്റ്റ് ഏഴിന് കൊല്ലം ജില്ലയിൽ നിന്നും പുറപ്പെട്ട അജിനാസ്, ഇന്ത്യക്കു പുറമെ നേപ്പാളിലും സന്ദർശനം നടത്തുകയുണ്ടായി. 87 ദിവസത്തെ യാത്ര തന്റെ സ്വന്തം റോയൽ എൻഫീൽഡ് ബുള്ളറ്റിലായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അജിനാസിന് വളരെ വലിയ സ്വീകരണമാണ് നാട് നൽകിയത്. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ അജിനാസ് തന്റെ അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞതിനു ശേഷമാണു യാത്ര തുടങ്ങിയത്.
പുതിയൊരു ദൗത്യത്തിന് തയ്യാറെടുക്കുകയാണ് അജിനാസ് ഇപ്പോൾ. വളരെ പ്രശസ്തമായ ഫ്ജാൽരാവൺ പോളാർ യാത്രക്ക് വേണ്ടിയുള്ള പ്രയത്നത്തിലാണ് അജിനാസ്. ഏഷ്യയിൽ നിന്നും ഒരാൾക്ക് മാത്രമായിരിക്കും ഈ യാത്രക്ക് യോഗ്യത കിട്ടുക. 300 കിലോമീറ്ററുകളോളം മഞ്ഞുമലകളിൽ കൂടിയുള്ള യാത്രയാണ് ഇത്.
അജിനാസിനെ സപ്പോർട്ട് ചെയ്യുന്നതിനും വോട്ട് ചെയുന്നതിനുമുള്ള ലിങ്ക് : https://polar.fjallraven.com/contestant/?id=7428