Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News Entertainment

വിങ്ക് മ്യൂസിക്കില്‍ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ എയര്‍ടെല്‍ ഒരുങ്ങുന്നു

16 May 2020 12:46 PM

തിരുവനന്തപുരം: പ്രമുഖ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) വിങ്ക് മ്യൂസിക്ക് ആപ്പിലൂടെ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഒരുങ്ങുന്നു. ഇതിന്റെ പൈലറ്റ് ആരംഭിച്ചു കഴിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണവും സാമൂഹ്യ അകല പാലന നിബന്ധനകളും നിലനില്‍ക്കെ സംഗീത കലാകാരന്മാര്‍ ലൈവ് സ്ട്രീമിങിലേക്കും സാങ്കല്‍പിക സംഗീത പരിപാടികളിലേക്കും ആകര്‍ഷിക്കാന്‍ തുടങ്ങിയതാണ് പുതിയ നീക്കത്തിനു പിന്നില്‍.


വിങ്ക് മ്യൂസിക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തല്‍സമയ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. ''#വിങ്ക്കണ്‍സേര്‍ട്ട്‌സ് അമ്പ്രല്ല''യ്ക്കു കീഴില്‍ അടുത്ത മാസം മുതല്‍ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ സാങ്കേതികത്വവും പ്ലാനുകളും സാധൂകരിക്കുകയായിരുന്നു ഇതിലൂടെ. എന്നാല്‍, എയര്‍ടെലിന്റെ തല്‍സമയ സംഗീത പരിപാടിയുടെ സാങ്കേതിക പ്ലാറ്റ്‌ഫോം പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ചതാണെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഒരേസമയം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നുമാണ് അറിയുന്നത്. ഈയിടെ അവതരിപ്പിച്ച ആസ്ത ഗില്ലിന്റെ തല്‍സമയ സംഗീത പരിപാടി 35,000 വരിക്കാരാണ് കണ്ടത്. ഈ പൈലറ്റില്‍ നിന്നുള്ള പ്രോല്‍സാഹനമാണ് വിങ്ക് മ്യൂസിക്ക് ടീമിന് മുന്നോട്ട് പോകാന്‍ ഉത്തേജനമായത്.


കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ സംഗീത റെക്കോഡിങുകളെല്ലാം നിലച്ചപ്പോള്‍ വിങ്ക് മ്യൂസിക്കിന്റെ ഓണ്‍ലൈന്‍ തല്‍സമയ സംഗീത പരിപാടി കലാകാരന്മാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗം ആരാധകരിലേക്കെത്താന്‍ പുതിയ അവസരങ്ങള്‍ തുറന്നിരിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കല്‍ കുറച്ചു കാലത്തേക്ക് തുടരേണ്ടി വരുമെന്നാണ് സൂചനകള്‍. ഇവിടെയാണ് ഡിജിറ്റല്‍ സംഗീത പരിപാടിയുടെ പ്രസക്തി ഏറുന്നതും വ്യവസായത്തിന് ഓണ്‍ലൈനിലൂടെ വലിയ തോതില്‍ തിരിച്ചു വരവിന് വഴിയൊരുക്കുന്നതും.
ഡിജിറ്റല്‍ സംഗീത പരിപാടിക്ക് വേറെയും സവിശേഷതകളുണ്ട്. ആയിരക്കണക്കിന് എന്നതിനു പകരം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം, സ്ഥലത്തിന്റെ തടസങ്ങളില്ലാതെ, വേദിയുടെ ശേഷി നോക്കാതെ സുരക്ഷാ പ്രശ്‌നങ്ങളില്ലാതെ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാം.


മികച്ച തുടക്കം കുറിച്ച വിങ്ക് മ്യൂസിക്കിന് ഈ രംഗത്ത് വലിയ പദ്ധതികളാണ് ഉള്ളത്. ദിവസവും സജീവമായിട്ടുള്ള വരിക്കാരെ കണക്കാക്കുമ്പോള്‍ ആപ്പ് ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നു മാത്രമല്ല എല്ലാ ടോപ്പ് റോക്കോഡ് ലേബലുകളുടെയും ആര്‍ട്ടിസ്റ്റുകളുടെയും പിന്തുണയുമുണ്ട്. രാജ്യാന്തര തലത്തിലെയും ഇന്ത്യയിലെയും വലിയ കലാകാരന്മാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ പുതിയ ആരാധകരെ കണ്ടെത്താമെന്നും വൃത്തങ്ങള്‍ കൂട്ടിചേര്‍ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration