എയര്‍ ഇന്ത്യ വില്പന; ഏറ്റെടുക്കാന്‍ താത്പര്യപത്രം സമര്‍പ്പിച്ചവരില്‍ ടാറ്റാ ഗ്രൂപ്പും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്ബനികളും താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ടാറ്റയുടെ താല്പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. എയര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയ്ക്കായുള്ള ശ്രമം തുടരുന്നത്.
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വാങ്ങുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്പര്യപത്രം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍ . ഇരു കമ്ബനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്.
എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യന്‍ വംശജന്റെ നിയന്ത്രണത്തിലുള്ള ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്ഥാപനം തുടങ്ങിയവയാണ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ള സമര്‍പ്പിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. താത്പര്യപത്രം സമര്‍പ്പിച്ചവര്‍ 15 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കണം. 2021 ജനുവരി അഞ്ചിന് യോഗ്യരായവരെ പ്രഖ്യാപിക്കും.
1932ല്‍ ജെആര്‍ഡി ടാറ്റയാണ് എയര്‍ഇന്ത്യ സ്ഥാപിച്ചത്. ആദ്യം ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു പേര്. ആദ്യവിമാനം പറത്തിയത് കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു. 1948ല്‍ എയര്‍ഇന്ത്യ ഇന്റര്‍നാഷണല്‍ എന്നാക്കി പേരുമാറ്റി.