ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന കുട്ടികളെ അടൂർ പ്രകാശ് എം പി അനുമോദിച്ചു
പേരൂർ എം എം യു പി സ്കൂളിൽ നിന്നും ഈ വർഷം ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ശ്രീനന്ദ, ആഫിയ എന്നീ കുട്ടികൾക്ക് അനുമോദനം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി. സ്മിത അധ്യക്ഷയായി. സ്കൂൾ ഹെഡ്മാസ്റ്റർ എംഐ അജികുമാർ സ്വാഗതം ആശംസിച്ചു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഗൈഡ് ആയി പ്രവർത്തിച്ച ദീപറാണി ടീച്ചർക്കും , എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കും ആറ്റിങ്ങൽ എംപി അടൂർപ്രകാശ് ഉപഹാരങ്ങൾ സമർപ്പിച്ചു.
എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോക്ടർ. ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എസ് കുമാരി ശോഭ, നഗരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു രാജീവ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ എസ് രോഹിണി, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എം എം താഹ, ബി.പി.സി. വി. ആർ സാബു, പി ടി എ പ്രസിഡന്റ് ജെ.സക്കീർ ഹുസൈൻ, എം പി ടി എ പ്രസിഡന്റ് മിനി ഷാജഹാൻ, സീനിയർ അസിസ്റ്റന്റ് റ്റി റ്റി സുനിലാറാണി, ബി. രത്നാകര പിള്ള, ജി. പ്രമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.എസ്. ഇന്ദു കൃതജ്ഞത രേഖപ്പെടുത്തി. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ചു ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കിയത്. ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് വിവിധ പഞ്ചായത്ത് പ്രസിഡന്റ് മാർക്കും ബ്ലോക്ക് പ്രസിഡണ്ടിനും കുട്ടികൾ നിവേദനം സമർപിച്ചു.