ലൈഫ് പദ്ധതിക്ക് മറ്റു സർക്കാർ വകുപ്പുകളുടെ അധിക ഭൂമി കൈമാറും
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്ക് വിവിധ ജില്ലകളിലെ സര്‍ക്കാരിന്റെ കൈവശമുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, പൊതുമരാമത്ത്, ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റവ്യവസ്ഥകള്‍ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറാന്‍ തത്വത്തില്‍ തീരുമാനാമായി.
ഭൂമി നൽകേണ്ടതുമായി ബന്ധപ്പെട്ട മറ്റു നടപടികൾ ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.