Thursday, March 28, 2024
 
 
⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ

സ്റ്റാര്‍ട്ടപ്പ് സംരംഭ വികസനത്തിന് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 'എയ്സ്'; നവംബര്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

31 October 2020 09:51 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാന്‍ ടെക്നോപാര്‍ക്കില്‍ ആക്സിലറേറ്റര്‍ ഫോര്‍ ഇലക്‌ട്രോണിക്സ് ടെക്നോളജീസ് (എയ്സ്) വരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്സലറേറ്ററില്‍ ലഭിക്കും. നിശ്ചിത കാലയളവില്‍ സി-ഡാക്കിന്റെ മാര്‍ഗനിര്‍ദ്ദേശവും ലഭ്യമാകും.

50000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആക്സലറേറ്റര്‍ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. നിലവില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്ഥലം അനുവദിച്ചു. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍കുബേറ്ററുമായി സഹകരിച്ചാവും എയ്സ് പ്രവര്‍ത്തിക്കുക. അത്യാധുനിക ഇലക്‌ട്രോണിക്സ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സേവനങ്ങളുടേയും ഗവേഷണത്തിനും വികസനത്തിനുമുള്ള സോഫ്റ്റ്വെയര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആക്സിലറേറ്റര്‍ സഹായകമാകും. രാജ്യത്തെ ഇലക്‌ട്രോണിക്സ് ടെക്നോളജി മേഖലയില്‍ പ്രമുഖ ആക്സിലറേറ്ററായി വളരുകയാണ് എയ്സിന്റെ ലക്ഷ്യം.

എയ്സിന്റെ ഉദ്ഘാടനം നവംബര്‍ രണ്ടിന് രാവിലെ 11.45 ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ മന്ത്രി കടംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.ടി ആന്റ് ഇലക്‌ട്രോണിക്സ് വകുപ്പ് സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള, സി-ഡാക് ഡയറക്ടര്‍ ജനറല്‍ ഡോ. ഹേമന്ത് ദര്‍ബാരി, സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒ ശശി പിലാത്തേരി മീത്തല്‍ എന്നിവര്‍ പങ്കെടുക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration