മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍
മലപ്പുറം: പോത്തുങ്കലില് അമ്മയേയും മൂന്ന് ആണ്മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് വിനീഷിന്്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യന് (12), അര്ജുന് (11), അനന്തു (8) എന്നിവരാണു മരിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഒരു കുട്ടിയ്ക്കു അനക്കമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.