Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

കോവിഡ്ക്കാലത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ആശ്വാസമായി ACTIWA

01 December 2020 09:08 PM

കഴിഞ്ഞ എട്ട് മാസത്തിലധികമായി കോവിഡ് എന്ന മഹാമാരി ഈ ലോകം മുഴുവൻ വ്യാപിച്ചപ്പോൾ നമ്മുടെ കൊച്ച് കേരളവും അതിൻറെ പിടിയിലമർന്നു. അന്നുമുതൽ കേരളത്തിൽ ഉടനീളമുള്ള കുഞ്ഞ് വ്യാപാരങ്ങൾ വ്യാപാരി വ്യവസായങ്ങൾ വൻകിട വ്യവസായങ്ങൾ വരെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയുണ്ടായി. ആ അവസരത്തിൽ അവർ ഓരോരുത്തരും അനുഭവിച്ച കഷ്ട്ടപാടുകളും ദുഃഖങ്ങളും അവരുടെ പ്രശ്‌നങ്ങളും ഗവർമെന്റ് തലത്തിൽ അധികാരികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഏവർക്കും ചെറിയ സംഘടനകൾ ഉണ്ടായിരുന്നു. ആ ഒരു സംഘടന ഉണ്ടായിരുന്നതുകൊണ്ടാണ് അവരുടെ പ്രശ്‌നങ്ങൾ എല്ലാവരും ചെവികൊണ്ടത്. പക്ഷെ കേരളത്തിലുടനീളമുള്ള തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അയ്യായിരത്തിനപ്പുറം വരുന്ന പ്രൈവറ്റ് ഇൻസ്റ്റിട്യൂഷനുകൾ നടത്തുന്ന അവിടെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ലക്ഷത്തോളം വരുന്ന അധ്യാപകർക്കും ജോലി നഷ്ട്ടപെട്ടു സ്ഥാപനങ്ങൾ നഷ്ട്ടപെട്ടു. അവരുടെ പ്രശ്‌നങ്ങൾ ചെവിക്കൊള്ളാൻ ആരും ഉണ്ടായിരുന്നില്ല. അവരുടെ പ്രശ്‌നങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു സംഘടനയും ഉണ്ടായിരുന്നില്ല. ആയതിനാൽ അവരവരുടെ പ്രശ്‌നങ്ങൾ അവർ തന്നെ ഒതുക്കി കഴിഞ്ഞ് കൂടുകയായിരുന്നു.


ഇത്തരം അവസ്ഥയിൽ ഈ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ചേർന്ന് ഒരു സംഘടന രൂപീകരിക്കയുണ്ടായി. എറണാകുളത്ത് വച്ച് ശ്രീ. ജോണി ജോസഫ് എന്ന അധ്യാപകൻറെ അധ്യക്ഷതയിൽ Authorized Coaching and Training Institute Welfare Association എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ഇവർ കഴിഞ്ഞ കുറെ മാസങ്ങളായ് രാപ്പകൽ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അദ്ധ്യാപകരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും വളരെയേറെയാണ്. വാടക കുടിശ്ശികയാണ് ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്ന്. വാടക കുടിശിക വന്ന ഇൻസ്റ്റിട്യൂട്ടുകളിൽ നിന്ന് അവരെ ഇറക്കിവിടാൽ ഭീഷണി വളരെയേറെ നിലനിൽകുകയാണിപ്പോൾ.

കുറെയധികം പേർ സ്ഥാപനങ്ങൾ പൂട്ടുകയുണ്ടായ്. അവിടെയെല്ലാം ഈ സംഘടന ഓടിയെത്തി അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ധാരാളം പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്തി. ഒരിക്കലും ഒരു അദ്ധ്യാപകനും സമരങ്ങൾക്ക് വേണ്ടി ഇറങ്ങിയില്ല. ഞങ്ങൾ എല്ലാവരും വളരെ സമാധാനപരമായ രീതിയിലാണ് നമ്മുടെ പ്രശ്‌നങ്ങൾ അധികാരികളിൽ എത്തിച്ചത്. ഞങ്ങൾ എല്ലാ പ്രശ്‍നങ്ങളും നിവേദനങ്ങളാക്കി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നൽകി. നമ്മൾ നിവേദനം നൽകാനായി പോയത് കോവിഡ് കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയമായിരുന്നു. അങ്ങിനെ ആയിരുന്നിട്ടും അധികാരികളിലേക്ക് നമ്മുടെ നിവേദനങ്ങൾ എത്തിക്കാൻ സാധിച്ചു. സർക്കാരും പ്രതിപക്ഷവും ഉൾപ്പെടെ മറ്റു സംഘടനകളിൽ നിന്നും നല്ല പിന്തുണയാണ് ഈ കാര്യത്തിൽ ലഭിച്ചത്. തുടർന്ന് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അധികാരികൾ അനുമതി നൽകുകയുണ്ടായി. നമുക്ക് ഈ അനുമതി ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തികൾക്കും നമ്മൾ നന്ദി രേഖപ്പെടുത്തുകയാണ്. കൂടാതെ മന്ത്രിതലത്തിലുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്. ഇപ്പോൾ നിലവിലുള്ള ഗവർമെന്റും ഇനി വരാനിരിക്കുന്ന ഗവർമെന്റും വരുന്ന വിദ്യാഭ്യാസ പരമായ പ്രോജക്ടുകളിൽ നമ്മുടെ ഈ സംഘടനയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയിൽ ഉണ്ടായ കഷ്ടപ്പാടുകൾക്ക് ഒരു ആശ്വാസമായി തീരും. അത്തരം സഹായങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration