രാജ്യതലസ്ഥാനം ആം ആദ്മിക്കൊപ്പം; നില മെച്ചപ്പെടുത്തി ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി ഇത്തവണയും ആംആദ്മിക്കൊപ്പം. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മൂന്നാമതും പാര്‍ട്ടി അധികാരത്തിലേക്ക്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പായി. 53 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാള്‍ മുന്നില്‍. എഎപിയുടെ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ബാബര്‍പൂര്‍ മണ്ഡലത്തില്‍ എഎപിയുടെ ഗോപാല്‍ റായ് മുന്നിട്ട് നില്ക്കുന്നു.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് ആയിട്ടില്ല.