ബിഹാറിൽ ഇടിമിന്നലേറ്റ് 83 പേർ മരിച്ചു
ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 83 പേര് മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ഖഗാരിയ, ഗോപാല്‍ഗഞ്ച്, മധുബനി തുടങ്ങി പത്തിലധികം ജില്ലകളിലാണ് ഇടമിന്നല്‍ ദുരന്തം വിതച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്.