രാജ്യത്ത് 2,22,315 പേര്‍ക്ക് കൂടി കോവിഡ് ; മരണം 4,454
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,22,315 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതുതായി 4,454 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തിയത് . മൊത്തം കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിട്ടു .
അതെ സമയം 3,02,544 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,37,28,011 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ 27,20,716 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 19,60,51,962 വാക് സിന് ഡോസുകള്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.