രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈകോടതി
കൊച്ചി:രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന നിര്‍ദേശവുമായി ഹൈകോടതി. യോഗ്യതയുള്ള സ്ത്രീകള്‍ക്ക് രാത്രിയിലടക്കം ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ സര്കാരും മറ്റ് സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് കോടതി നിര്‍ദേശിച്ചു. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യകതമാക്കി.
ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്.