കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് എഴുപത്തിയെട്ടുകാരനായ യെദിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെദിയൂരപ്പയ്ക്കു കൊവിഡ് ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം കൊവിഡ് മുക്തനായത്.