രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43,493 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 93.69 ശതമാനമാണ്. ഇതോടെ ആകെ രോഗമുക്തി 85,21,617 ആയി.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90,95,806 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി.