രാജ്യത്ത് 24 മണിക്കൂറില്‍ 4,187 മരണം; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 4,187 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്. അതേസമയം, രണ്ട് ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് കാണുന്നതും ആശ്വാസകരമാണ്. വ്യാഴാഴ്ച്ച 4.12 ലക്ഷമായിരുന്നു കോവിഡ് രോഗികള്‍. വെള്ളിയാഴ്ച്ച 4.14 ലക്ഷവുമായിരുന്നു.
പുതിയ കണക്കുകളോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി. 24 മണിക്കൂറിനിടയില്‍ 3,18,609 പേര് ആശുപത്രി വിട്ടു. ഇതുവരെ 1,79,30,960 പേര് കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 37,23,446 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.