തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാതൃക പെരുമാറ്റചട്ടം പാലിച്ചാവണമെന്ന് വയനാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ത്ഥികള്‍ പരസ്പര സഹകരണത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രചാരണത്തിന് ഹരിതമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്ക് പൊതു നിരീക്ഷകനെയും ചെലവ് സംബന്ധിച്ച സംശയങ്ങള്‍ക്ക് ചെലവ് നിരീക്ഷകരുമായും ബന്ധപ്പെടാം. സ്ഥാനാര്‍ത്ഥികള്‍ക്ക് മാതൃക പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാം.
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് പൊതു നിരീക്ഷകന്‍ അശ്വിന്‍ കുമാര്‍ യോഗത്തില്‍ പറഞ്ഞു. കളക്ടറേറ്റ്കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ യോഗത്തില്‍ മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, എച്ച്.എസ് വി.കെ ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും എ.ആര്‍.ഒയുമായ ബെന്നി ജോസഫ്, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

