ലോക എയ്ഡ്സ് ദിനാചരണം: കണ്ണൂർ ജില്ലാതല ഉദ്ഘാടനം
കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടിബി ആൻഡ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ലോക എയ്ഡ്‌സ് ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിനിമ നടൻ സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ അധ്യക്ഷനായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ ദിനാചരണ സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലികൊടുത്തു.
പരിപാടിയുടെ ഭാഗമായി കലക്ട്രേറ്റിന് മുൻവശത്ത് നിന്ന് ആരംഭിച്ച എയ്ഡ്‌സ് ബോധവൽകരണ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിര്‍വഹിച്ചു. റാലിയിൽ പങ്കെടുത്ത വിദ്യാർഥികളെ ആദരിച്ചു. തുടർന്ന് ഫ്ലാഷ് മോബ്, മൂകാഭിനയം, സ്‌കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.
ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റാലികൾ, വാക്കത്തോൺ, ഫ്ളാഷ്മോബ്, സ്‌കിറ്റ്, മൂകാഭിനയം, സെമിനാറുകൾ, മത്സരങ്ങൾ, ക്യാമ്പയിൻ, ദീപം തെളിയിക്കൽ, ടെസ്റ്റിംഗ് ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
പരിപാടിയിൽ സാമൂഹ്യനീതി ഓഫീസർ പി ബിജു, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ്, ഹെൽത്ത് ലൈൻ പ്രൊജക്റ്റ് ഡയറക്ടർ മോഹനൻ മാങ്ങാട്, കണ്ണൂർ ചോല സുരക്ഷ പ്രൊജക്റ്റ് ഡയറക്ടർ വി.പി മുനീറ, ടിബി എച്ച്ഐവി കോ ഒർഡിനേറ്റർ പി.പി സുനിൽകുമാർ എന്നിവർ പങ്കെടുത്തു

