ഡിസംബർ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണ തോത്
ഡിസംബർ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും. മുൻഗണന (പിഎച്ച്എച്ച്) വിഭാഗത്തിലെ കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പാക്കറ്റ് ആട്ട ഒൻപത് രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (എൻപിഎസ്) വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് നാല് രൂപ നിരക്കിലും, കാർഡൊന്നിന് അധിക വിഹിതമായി അഞ്ച് കിലോഗ്രാം സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം നോൺ സബ്‌സിഡി (എൻപി എൻഎസ്) വിഭാഗത്തിൽപ്പെട്ട കാർഡിന് പത്ത് കിലോഗ്രാം അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം (എൻ പി ഐ) കാർഡിന് രണ്ട് കിലോ അരി കിലോഗ്രാമിന് 10.90 രൂപാ നിരക്കിൽ ലഭിക്കും.
മണ്ണെണ്ണ എ.എ.വൈ കാർഡിന് ഒരു ലിറ്ററും ബാക്കി കാർഡുകൾക്ക് അര ലിറ്ററും, എൻ.ഇ കാർഡിന് ആറ് ലിറ്ററും മൂന്ന് മാസത്തിലൊരിക്കൽ ലഭിക്കും.

