മടമ്പം ആർസിബി ഷട്ടറുകൾ അടക്കും; ജനങ്ങൾ ജാഗ്രത പാലിക്കണം
കണ്ണൂർ ചെറുകിട ജലസേചന വിഭാഗത്തിന് കീഴിലുള്ള ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആർസിബിയുടേയും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ ആർസിബിയുടേയും ഷട്ടറുകൾ ഡിസംബർ മാസം ആദ്യവാരം ഏതു സമയത്തും അടക്കുവാൻ സാധ്യതയുള്ളതിനാൽ ആർസിബികളുടെ മുകൾ ഭാഗത്തെയും താഴെ ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

