പാലക്കോട് മത്സ്യബന്ധന തുറമുഖം പ്രവർത്തനോദ്ഘാടനം
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കോട് മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവർത്തനോദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്തംഗം സി.പി ഷിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, മത്സ്യഫെഡ് മാനേജർ വി രജിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, പാലക്കോട് കവ്വായി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എം വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

