തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു
കടന്നപള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ തുമ്പോട്ട ഇ എം എസ് സ്റ്റേഡിയം ഓപ്പൺ ഓഡിറ്റോറിയം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി.
എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓപ്പൺ ഓഡിറ്റോറിയം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ബേബി മനോഹരൻ, വൈസ് പ്രസിഡന്റ് കെ മോഹനൻ, പി പി ദാമോദരൻ, ഇ പി ബാലൻ, മല്ലപളളി നാരായണൻ, സി വി വിനോദ്, ടി വി രമേശൻ എന്നിവർ സംസാരിച്ചു.

