ജൈവവൈവിധ്യ കോൺഗ്രസ് സെപ്റ്റംബർ 28ന് എസ്കെഎംജെ സ്കൂളിൽ
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 28ന് കല്പറ്റ എസ്കെഎംജെ സ്കൂളിൽ നടക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നീ മത്സരങ്ങളും ബിരുദ വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണവുമാണ് നടത്തുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ wyddcksbb@gmail.com എന്ന മെയിലിലേക്കോ 9656863232 എന്ന നമ്പറിലേക്കോ വാട്സ് അപ്പ് ചെയ്യണം. www.keralabiodiversity.org എന്ന വെബ്സൈറ്റിൽ അപേക്ഷാഫോമും മാർഗനിർദേശങ്ങളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: പി ആർ ശ്രീരാജ്, ജില്ലാ കോർഡിനേറ്റർ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്.
ഫോൺ: 9656863232
wyddcksbb@gmail.com.

