Tuesday, September 10, 2024
 
 

പ്രീ പ്രൈമറി രംഗത്ത് മാറ്റം കുറിച്ച് ജി എച്ച് എസ് തൃക്കുളം

03 June 2023 03:20 PM





സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ചെമ്മാട് ജി എച്ച് എസ് തൃക്കുളം പ്രീ പ്രൈമറി പ്രവർത്തനയിടം കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പ്രവർത്തന ഇടങ്ങൾ കുട്ടികളുടെ ശാരീരിക ബൗധിക വികാസങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്.


സ്‌കൂൾ പ്രധാനധ്യാപിക വി ബീനറാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സി പി സുഹറാബി അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി പി സി. പി മനോജ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ഇ പി ബാവ, സി പി ഇസ്മായിൽ, വർഡ് കൗൺസിലർമരായ ജാഫർ കുന്നത്തേരി, വി വി അയിഷുമ്മു, ടി പി ഹംസ, അഹമ്മദ്കുട്ടി കക്കടവത്ത്, സീനിയർ അസിസ്റ്റന്റ് ഗിരീഷ്, എം ടി എ പ്രസിഡന്റ് ജൂലി, മുഹമ്മദലി പുളിക്കൽ, സോന, വി എം സുരേന്ദ്രൻ, എം എൻ മൊയ്തീൻ എന്നിവർ പങ്കെടുത്തു.


അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ പ്രൈമറി സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി രാജേഷ് കുനിയിൽ നന്ദി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration