Tuesday, March 19, 2024
 
 
⦿ സ്‌ക്വാഡുകള്‍ക്കുള്ള ക്ലാസ് സംഘടിപ്പിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗം മത്സരം സംഘടിപ്പിച്ചു ⦿ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 44 കാരന് ദാരുണാന്ത്യം ⦿ 'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി ⦿ പാറശാല ഷാരോൺ രാജ് കൊലപാതകക്കേസ്; കുറ്റം നിഷേധിച്ച് പ്രതികൾ ⦿ ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ⦿ പോസ്റ്റര്‍ പ്രകാശനം ചെയ്തു ⦿ കൊല്ലത്ത് ദോശയ്ക്കും ഓംലെട്ടിനും വേണ്ടി കൂട്ടയടി ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു ⦿ അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി വെച്ചു ⦿ പേരാമ്പ്ര അനു കൊലപാതക കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ സംസ്ഥാനത്ത് ചൂട് കൂടും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം ⦿ അവധിക്കാല ക്ലാസുകൾ ⦿ സ്റ്റേഷനറി വിതരണം ഉണ്ടാവില്ല ⦿ ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം ⦿ കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’ ⦿ കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും ⦿ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു ⦿ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി ⦿ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം ⦿ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും ⦿ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള സൗകര്യം ലഭ്യമാക്കി ⦿ കൗൺസിലർ നിയമനം ⦿ ഞാനെന്തിന് വോട്ട് ചെയ്യണം? എസ്.സി.എം.എസിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം ⦿ എറവക്കാട്-കക്കിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു ⦿ നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ വോട്ട് ചെയ്യൂ വി.ഐ.പി ആകൂ; ക്യാമ്പയിൻ സംഘടിപ്പിച്ചു ⦿ ലോക ഉപഭോക്തൃ അവകാശദിനാചരണം നടത്തി ⦿ ജില്ലാ കളക്ടറുടെ ഇന്റേർൺഷിപ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം ⦿ കലാകാരന്മാർക്ക് വാദ്യോപകരണങ്ങളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ⦿ വനിതാ കമ്മിഷൻ അദാലത്ത്: 42 കേസുകൾ പരി​ഗണിച്ചു ⦿ വയോജനങ്ങൾക്ക് കട്ടിൽ നൽകി ⦿ തേങ്കുറുശ്ശിയില്‍ ജനകീയ മത്സ്യ കൃഷി വിളവെടുത്തു ⦿ അത്യുഷ്ണം നാടെങ്ങും : തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ്
News

തീരദേശ പരിപാലന പ്ലാന്‍ ഹിയറിങ്: ശിൽപ്പശാല നടത്തി

03 June 2023 03:20 PM


തീരദേശ നിയന്ത്രണ മേഖലകളിലെ (സി.ആര്.ഇ സെഡ്) കെട്ടിട നിർമാണ അപേക്ഷകളുമായി ബന്ധപെട്ട സംശയനിവാരണത്തിനായി ഉണ്യാൽ ഫിഷറീസ് സബ് സെന്ററിൽ ശിൽപ്പശാല നടത്തി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേല് ജില്ലയില് നിന്നുള്ള പൊതുജനങ്ങളുടെ പരാതികളും നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി ജൂൺ 14ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പബ്ലിക് ഹിയറിങിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.




ഭൂമിയുടെ ക്രയവിക്രയം, പട്ടയം, ഭൂമി വികസനം, ഭൂമി മുറിച്ച് പ്ലോട്ടുകളാക്കുന്നതിനും സി ആർ ഇ സെഡ് അനുമതി ആവശ്യമില്ലെന്നും കെട്ടിടം പണിയുന്നതിന് മാത്രമാണ് സി ആർ ഇ സെഡ് അനുമതി ആവശ്യമെന്നും ശിൽപ്പശാലയിൽ അധികൃതർ അറിയിച്ചു.


പ്ലാനുകളിലും മറ്റ് സ്‌കാൻ ചെയ്ത് സമർപ്പിക്കുന്ന രേഖകളിലും റജിസ്റ്റേർഡ് എൻജിനീയർമാരുടേയോ ബിൽഡിങ് സൂപ്പർവൈസർമാരുടെയോ അപേക്ഷന്റേയോ ഒപ്പില്ലാതെയോ അല്ലെങ്കിൽ സങ്കേതം വഴി ടുഡി ബാർകോഡില്ലാതെയോ വരുന്ന അപേക്ഷകൾ നിയമസാധുത ഇല്ലാത്തതിനാൽ പരിഗണിക്കില്ലെന്നും അധികൃതർ പറഞ്ഞു. പരമാവധി സി ആർ ഇ സെഡ് അപേക്ഷകൾ നഗരസഭ, പഞ്ചായത്ത് തലത്തിൽ തന്നെ തീർപ്പാക്കുന്ന തരത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.


യോഗത്തിൽ വിവിധ പൊതുപ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് ഐ.കെ.എം സങ്കേതം പ്രൊജക്ട് മാനേജർ മഹേഷ് യു ഗോപാൽ, ടൗൺ പ്ലാനിങ് ഒദ്യോഗസ്ഥർ എന്നിവർ മറുപടി നൽകി. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ടേറ്റ് എൻ.എം മെഹറലി, സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, ഹാർബർ എൻജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോവൂർ, സി ആർ സെഡ് മേഖലയിലെ വിവിധ നഗരസഭ, പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടൗൺ പ്ലാനർ ഡോ. ആർ. പ്രദീപ് നന്ദി പറഞ്ഞു.


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration