Thursday, April 18, 2024
 
 
⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്
News

കാർഷിക മേഖലയ്ക്ക് ഉണർവേകി കുറ്റ്യാടി ജലസേചന പദ്ധതി

27 March 2023 04:00 PM

രണ്ട് മെയിൻ കനാലും 10 ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറി കനാലുകളും ഫീൽഡ് ബോത്തി കനാലുകളുമടക്കം ആകെ 603 കിലോമീറ്റർ നീളമുള്ള കനാൽ ശൃംഖലകളിലായാണ് പദ്ധതിക്ക് കീഴിൽ ജലവിതരണം നടത്തുന്നത്. പ്രോജക്ട് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം ഫെബ്രുവരി മാസത്തിൽ തന്നെ കനാൽ വഴി കൃഷിക്കാവശ്യമായ ജലവിതരണം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാലാണ് തുറന്നത്. മാർച്ച് ആദ്യവാരം വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലും തുറന്നു. കർഷകരുടെ ആവശ്യപ്രകാരമാണ് കനാൽ വഴിയുള്ള ജലവിതരണം നടത്തുന്നത്.


പെരുവണ്ണാമുഴി റിസർവോയർ അണക്കെട്ട് ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടക്കുന്നതും 50 വർഷം പൂർത്തീകരിച്ച കനാലിന്റെ ഇന്നത്തെ അവസ്ഥയും ജലവിതരണത്തെ ബാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടൽ ജലവിതരണം സു​ഗമമാക്കി. ഡാമിന്റെ നവീകരണ പ്രവൃത്തി ന‌ടക്കുന്നതിനാൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. കർഷകർക്ക് ആവശ്യമായ സമയങ്ങളിൽ വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെ കുടിവെള്ളം എത്തിക്കാനുള്ള വഴി കൂടിയായി ഇതിനെ ജനങ്ങൾ കാണുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.


മേപ്പയൂർ പാടത്ത് വെള്ളം എത്തിക്കുന്ന നടുവത്തൂർ ബ്രാഞ്ച് കനാലിൽ ആദ്യഘട്ടമായ മാർച്ച് രണ്ട് മുതൽ 13 വരെ ജലവിതരണം നടത്തിയിരുന്നു. നൊച്ചാട് പാടത്ത് വെള്ളം എത്തിക്കുന്നതിനായി നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ആദ്യഘട്ടത്തിൽ ജലവിതരണം ചെയ്തിരുന്നു. മാർച്ച് 24-ന് രണ്ടാംഘട്ട ജലവിതരണത്തിനായി ഇവിടം തുറന്നിട്ടുണ്ട്.


വടകര താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി മാർച്ച് മാസത്തിൽ കനാൽ തുറന്നിരുന്നു. മണിയൂർ, എളമ്പിലാട്, ചെരണ്ടത്തൂർ പാടശേഖരങ്ങളിൽ വെള്ളം എത്തിച്ചേരുന്ന മണിയൂർ ബ്രാഞ്ച് കനാൽ, മണിയൂർ ഡിസ്ട്രിബ്യൂട്ടറി, ചെരണ്ടത്തൂർ ഡിസ്ട്രിബ്യൂട്ടറി എന്നീ കനാലുകളിലൂടെയാണ് മാർച്ച് 11 മുതൽ 22 വരെ ജലവിതരണം നടത്തിയത്.


ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, കുരുവോട് ചിറ പാടശേഖരത്തിൽ വെള്ളം എത്തിക്കുന്ന ചെറുവണ്ണൂർ മുയിപ്പോത്ത് ഡിസ്ട്രിബ്യൂട്ടറി കനാൽ മാർച്ച് ആറ് മുതൽ 13 വരെ ജലം വിതരണം ചെയ്തിരുന്നു. കായണ്ണ പഞ്ചായത്തിലെ കുറ്റിവയൽ, ചെറുക്കാട് പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖല വഴി കനാൽ സൗകര്യം ഇപ്പോൾ നിലവിലില്ലാത്തതിനാൽ വെള്ളം എത്തിക്കുന്നത് പ്രതിസന്ധി തീർക്കുന്നു.


വലതുകര, ഇടതുകര കനാലുകളും കക്കോടി ബ്രാഞ്ചുമാണ് പദ്ധതിക്ക് കീഴിലുള്ളത്. ഇത് വഴിയാണ് വേനലിലും കർഷകർക്ക് വെള്ളമെത്തിക്കുന്നത്. കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് നിയന്ത്രണമുള്ളതിനാൽ എല്ലാ കനാലുകളിലും ഒന്നിച്ച് ജലവിതരണം നടത്തുന്നതിനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration