Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Education

അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി

15 March 2023 12:40 AM

അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


            വിജ്ഞാന വിതരണത്തിൽ സാക്ഷരതയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് എല്ലാവരേയും സാക്ഷരതയിലേക്കും അവിടെനിന്ന് വിജ്ഞാന സാക്ഷരതയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ നാടിനു മുന്നേറാൻ കഴിയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാലകൾ, വായനശാലകൾ, സംവാദാത്മകമായ മറ്റു കൂട്ടായ്മകൾ തുടങ്ങിയവയെല്ലാം അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള ഉപാധികളാണ്. ആ നിലയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷൻ ഒരു അനൗപചാരിക സർവകലാശാലയെന്ന നിലയിലുള്ള പ്രവർത്തനമാണു നടത്തുന്നത്. – മുഖ്യമന്ത്രി പറഞ്ഞു.


            കേരളത്തെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. അതിന്റെ അടിസ്ഥാന ഘടകം സാക്ഷരതയാണ്. മികച്ച സാക്ഷരത കൈവരിച്ച സമൂഹത്തിൽ മാത്രമേ വിജ്ഞാന വിതരണം സുഗമമായി നടക്കൂ. ഡിജിറ്റൽ സാക്ഷരതയ്ക്കും ഇതിൽ വലിയ പങ്കുണ്ട്. തുടർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിനൊപ്പം ഡിജിറ്റൽ വിടവുകൾ നികത്താനുള്ള ശ്രമവും സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


            കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നിരക്ഷരരായി അവശേഷിക്കുന്ന 15 വയസിനു മുകളിലുളള സ്ത്രീകൾ, പെൺകുട്ടികൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡർ – ക്വിയർ വിഭാഗങ്ങൾ, പ്രത്യേക പരിഗണനാ വിഭാഗങ്ങൾ, നിർമാണ തൊഴിലാളികൾ, ചേരി/തീരദേശ നിവാസികൾ എന്നിവരിൽനിന്നു നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയും തുടർവിദ്യാഭ്യാസം നൽകുകയും ചെയ്യും. ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടെയാണു ക്ലാസുകൾ നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ ഡിജിറ്റൽ ഉളളടക്കം തയ്യാറാക്കുന്നത് കൈറ്റും സാക്ഷരതാ കൈപ്പുസ്തകം തയ്യാറാക്കുന്നത് എസ്.സി.ഇ.ആർ.ടിയും ആണ്. വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ, തുല്യതാ അധ്യാപകർ/പഠിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവർത്തനം.


            തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി  രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.ആർ. ജയപ്രകാശ്, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration