Wednesday, March 29, 2023
 
 
⦿ കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല ⦿ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ⦿ ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ⦿ മുളവട്ടം – ചീളിയാട് റോഡ് ഉദ്ഘാടനം ചെയ്തു ⦿ മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത് കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത് ⦿ വനിതാ ദിനം: രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു ⦿ കോവിഡ് കൂടുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ ⦿ പി.എസ്.സി. അഭിമുഖം ⦿ ജില്ലയില്‍ സ്‌കൂള്‍ യൂണിഫോം, പാഠപുസ്തക വിതരണം ആരംഭിച്ചു ⦿ അവധിക്കാല കോഴ്‌സുകൾ ⦿ ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി: എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു ⦿ അയോഗ്യത പിന്‍വലിച്ചു; മുഹമ്മദ് ഫൈസലൽ വീണ്ടും എംപി ⦿ ‘കരുതലും കൈത്താങ്ങും’- താലൂക്ക്തല അദാലത്തുകൾ മെയ് രണ്ടിന് തുടങ്ങും ⦿ ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്റ്റ്റിറ്റിയൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും : മന്ത്രി വി ശിവന്‍കുട്ടി ⦿ അഞ്ചുമുറി – കാഞ്ഞിരാട്ട് താഴെ റോഡ് പ്രവൃത്തിക്ക് തുടക്കമായി ⦿ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ -അവലോകന യോഗം ചേര്‍ന്നു ⦿ മത്സരിച്ച്‌ തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ കൂടെ വരുന്നോ ? വി മുരളീധരനെ വെല്ലുവിളിച്ച്‌ മന്ത്രി വി. ശിവൻകുട്ടി ⦿ യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു ⦿ അറിയിപ്പുകൾ ⦿ കുറ്റ്യാടിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടികൾ ഊർജ്ജിതം ⦿ ബാലുശ്ശേരി മണ്ഡലത്തിൽ മഞ്ഞൾകൃഷി: ശില്പശാല സംഘടിപ്പിച്ചു ⦿ എന്റെ കേരളം മെഗാ എക്‌സിബിഷന്‍; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ⦿ മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം ⦿ കോരപ്പുഴയിൽ ഡിസില്‍റ്റ് പ്രവൃത്തി വേഗത്തില്‍ പൂർത്തിയാക്കും ⦿ ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; സുനിൽ ചേത്രിയുടെ ഗോൾ നേട്ടം 85 ആയി ⦿ മെസ്സിക്ക് സെഞ്ച്വറി; കുറസാവായേ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളിന് ⦿ മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ ⦿ പരീക്ഷാ ഫലം ⦿ ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു ⦿ സൗജന്യ കൗൺസലിംഗ് ⦿ അണ്ടർ 17 കപ്പ് റഷ്യയ്ക്ക്; മലയാളി ഷിൽജി ഷാജി ടോപ് സ്കോറർ ⦿ സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി ശിവൻകുട്ടി ⦿ യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു ⦿ ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റ്
News

പ്രതിബന്ധങ്ങളെ  മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി

04 February 2023 01:30 AM

കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേ?ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.


ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്കൊപ്പം പരിസ്ഥിതി  സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.


പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്.


നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി. വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതി ഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണ്.


വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസർക്കാരിന്റെ അവഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ  സമീപനങ്ങളെയും  അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള  ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration