Wednesday, March 29, 2023
 
 
⦿ ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി: എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു ⦿ അയോഗ്യത പിന്‍വലിച്ചു; മുഹമ്മദ് ഫൈസലൽ വീണ്ടും എംപി ⦿ ‘കരുതലും കൈത്താങ്ങും’- താലൂക്ക്തല അദാലത്തുകൾ മെയ് രണ്ടിന് തുടങ്ങും ⦿ ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്റ്റ്റിറ്റിയൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും : മന്ത്രി വി ശിവന്‍കുട്ടി ⦿ അഞ്ചുമുറി – കാഞ്ഞിരാട്ട് താഴെ റോഡ് പ്രവൃത്തിക്ക് തുടക്കമായി ⦿ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ -അവലോകന യോഗം ചേര്‍ന്നു ⦿ മത്സരിച്ച്‌ തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ കൂടെ വരുന്നോ ? വി മുരളീധരനെ വെല്ലുവിളിച്ച്‌ മന്ത്രി വി. ശിവൻകുട്ടി ⦿ യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു ⦿ അറിയിപ്പുകൾ ⦿ കുറ്റ്യാടിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടികൾ ഊർജ്ജിതം ⦿ ബാലുശ്ശേരി മണ്ഡലത്തിൽ മഞ്ഞൾകൃഷി: ശില്പശാല സംഘടിപ്പിച്ചു ⦿ എന്റെ കേരളം മെഗാ എക്‌സിബിഷന്‍; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ⦿ മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം ⦿ കോരപ്പുഴയിൽ ഡിസില്‍റ്റ് പ്രവൃത്തി വേഗത്തില്‍ പൂർത്തിയാക്കും ⦿ ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; സുനിൽ ചേത്രിയുടെ ഗോൾ നേട്ടം 85 ആയി ⦿ മെസ്സിക്ക് സെഞ്ച്വറി; കുറസാവായേ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളിന് ⦿ മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ ⦿ പരീക്ഷാ ഫലം ⦿ ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു ⦿ സൗജന്യ കൗൺസലിംഗ് ⦿ അണ്ടർ 17 കപ്പ് റഷ്യയ്ക്ക്; മലയാളി ഷിൽജി ഷാജി ടോപ് സ്കോറർ ⦿ സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി ശിവൻകുട്ടി ⦿ യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു ⦿ ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റ് ⦿ നൃത്ത സംഗീത നടന കളരി ഏപ്രിൽ 3ന് തുടങ്ങും ⦿ കെൽട്രോണിൽ അവധിക്കാല കോഴ്‌സുകൾ ⦿ സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഉദ്ഘാടനം മാർച്ച് 28ന് ⦿ കീം 2023 – സ്ക്രൂട്ടിനി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു ⦿ കാര്‍ഷിക കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു ⦿ തൊഴിലുറപ്പ് പദ്ധതി;വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല ⦿ ശില്‍പശാല നടത്തി ⦿ 18ന് വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യ സമഗ്ര ദന്തചികിത്സ: ആരോഗ്യമന്ത്രി ⦿ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
News

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി

30 January 2023 11:45 AM

ബാലുശ്ശേരിയുടെ വികസനം തൊട്ടറിഞ്ഞ് മണ്ഡലം വികസന സെമിനാര്‍


ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.


സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാവൂ എന്ന തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.


ആരോഗ്യ, വിദ്യാഭ്യാസ, സംരംഭ, വ്യവസായ, തൊഴില്‍, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം തീര്‍ക്കാന്‍ സര്‍ക്കാരിനായി. ദേശീയപാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോര പാത, തീരദേശ പാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


9 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പൊതു വികസന പദ്ധതികളെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു.


മണ്ഡലത്തില്‍ ഏറെ സാധ്യതയുള്ള ടൂറിസം വികസനം ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ സാധ്യമാക്കുന്നത് ചര്‍ച്ചാ വിഷയമായി. എയിംസ്, പൊതുമരാമത്ത് റോഡുകളുടെ വികസനം മുന്‍ഗണന അടിസ്ഥാനത്തില്‍ സാധ്യമാക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ തനത് പദ്ധതികള്‍ നടപ്പിലാക്കുക, മണ്ഡ ലത്തിലെ കാര്‍ഷിക മേഖലയില്‍ മികച്ച ഉല്പാദനം ഉറപ്പ് വരുത്തുന്നതിനായി ജലനിയന്ത്രണവും ജലസേചനവും ഉറപ്പ് വരുത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.


പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വ്യത്യസ്തമായ സഹായങ്ങള്‍ നല്‍കല്‍, എസ്.സി-എസ്.ടി ഭിന്നശേഷി ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തല്‍ തുടങ്ങിയ മണ്ഡലത്തിലെ എല്ലാ വികസന സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച വികസന നിര്‍ദ്ദേശങ്ങളും ചര്‍ച്ചക്ക് വിധേയമായി.


അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷര്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ് മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷണന്‍, സി.കെ ശശി, ടി.പി ദാമോദരന്‍ മാസ്റ്റര്‍, രൂപലേഖ കൊമ്പിലാട്, സി.എച്ച് സുരേഷ്, ഷീബ രാമചന്ദ്രന്‍, പോളി കാരക്കട, സി അജിത, ഇന്ദിര ഏറാടിയിൽ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, മണ്ഡലം വികസന സമിതി അധ്യക്ഷന്‍ ഇസ്മയില്‍ കുറുമ്പൊയില്‍, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration