Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Health

ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾക്ക് 9 കോടി: മന്ത്രി

06 December 2022 10:25 PM

സംസ്ഥാനത്തെ വിവിധ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ ജനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്. അനസ്തീഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


വിവിധ ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിൽ രണ്ട് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, അഞ്ച് മൾട്ടിപാര മോണിറ്റർ, കാപ്നോഗ്രാം ഇൻവേസീവ് പ്രഷർ മോണിറ്റർ, കാർഡിയോളജി വിഭാഗത്തിൽ അഞ്ച് ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, രണ്ടു ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാർഡിയോഗ്രാഫി സിസ്റ്റം, അഞ്ചു 12 ചാനൽ ഇസിജി മെഷീൻ, 4 മൂന്ന് ചാനൽ ഇസിജി മെഷീൻ, 3 ട്രോപ് ടി/ഐ അനലൈസർ, 1 ത്രെഡ്മിൽ ടെസ്റ്റ് മെഷീൻ എന്നിവ സജ്ജമാക്കുന്നതിന് തുകയനുവദിച്ചു.


തീവ്ര പരിചരണ വിഭാഗത്തിൽ 6 സെൻട്രൽ മോണിറ്ററിംഗ് സ്റ്റേഷൻ വിത്ത് മൾട്ടിപാര മോണിറ്റർ ആന്റ് കാപ്നോഗ്രാം, 4 ക്രാഷ് കാർട്ട്, 3 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 3 പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകൾ, 1 സെൻട്രൽ ഓക്സിജൻ , 29 ഓവർ ബെഡ് ടേബിൾ, 5 വെന്റിലേറ്റർ, 9 സിറിഞ്ച് പമ്പ്, ഓപ്പറേഷൻ തീയറ്ററിൽ 1 ഓട്ടോക്ലേവ് മെഷീൻ, 2 സിംഗിൾ ഡ്യൂം ഷാഡോലസ് സീലിംഗ് ഓപ്പറേഷൻ തീയറ്റർ ലൈറ്റ്, 1 ഡയത്തെർമി സർജിക്കൽ, റേഡിയോളജി വിഭാഗത്തിൽ 2 എക്സറേ മെഷീൻ 50 കെഡബ്ല്യു, 1 അൾട്രോസൗണ്ട് മെഷീൻ വിത്ത് ഡോപ്ലർ, യൂറോളജി വിഭാഗത്തിൽ 2 സിസ്റ്റോസ്‌കോപ്പി ഉപകരണങ്ങൾ, ടെലസ്‌കോപ്പ്, എച്ച് ഡി ക്യാമറ, 2 ഇലക്ട്രോ സർജിക്കൽ യൂണിറ്റ്, 1 പോർട്ടബിൾ യുഎസ്ജി ഡോപ്ലർ മെഷീൻ, 3 ടെലസ്‌കോപ്പ് 30 ഡിഗ്രി എന്നിവയ്ക്കായും തുകയനുവദിച്ചു.


തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരണത്തിനും സേവനങ്ങൾ നൽകുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക്ക് ആശുപത്രിയിൽ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration