Tuesday, February 07, 2023
 
 
⦿ തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക് ⦿ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വീണാ ജോര്‍ജ് ⦿ കെ എസ് ആർ ടി സിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു ⦿ നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ⦿ ഉമ്മന്‍‌ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ⦿ തുര്‍ക്കി - സിറിയ ഭൂചലനം: മരണം 1200 കടന്നു ⦿ മൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു ⦿ സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു ⦿ കൊച്ചിയില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി ⦿ തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകന്‍ മരിച്ചു ⦿ സംസ്ഥാനത്ത് ഫെബ്രുവരി 6 മുതല്‍ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി ⦿ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ⦿ ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ ⦿ ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ⦿ ഓപ്പറേഷൻ ആഗ് ഇന്നും തുടരും ⦿ ഹിമാചൽ പ്രദേശിൽ ഹിമപാതത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം: ഒരാളെ കാണാതായി ⦿ 232 വായ്പാ- വാതുവെപ്പ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ⦿ വിളവെടുപ്പ് മഹോത്സവം നടത്തി ⦿ ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം: സംസ്ഥാന തല പ്രതിഭ സംഗമം തുടങ്ങി ⦿ വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു ⦿ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി ⦿ ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : പദ്ധതി തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ് ⦿ ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു ⦿ സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ് ഫെബ്രുവരി എട്ടിന് ⦿ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ; നടപടി ആരംഭിച്ചു ⦿ വീണ്ടും ബാല വിവാഹം; 26കാരൻ വിവാഹം ചെയ്ത 17കാരി 7 മാസം ഗർഭിണി ⦿ വരുന്ന മൂന്ന് മണിക്കൂറിനുളളില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ മഴ സാധ്യത ⦿ ഗായിക വാണി ജയറാം അന്തരിച്ചു ⦿ പ്രതിബന്ധങ്ങളെ  മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി ⦿ പരീക്ഷ മാറ്റി ⦿ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ് ⦿ വനിത സംരംഭകത്വ വികസന പരിപാടി; അപേക്ഷിക്കാം ⦿ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി ⦿ 'ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്'; എല്ലാ മേഖലയിലും നികുതി ഭാരം; : കെ.സുരേന്ദ്രൻ ⦿ കൊള്ള ബജറ്റ്; വി.ഡി.സതീശൻ
News Education

ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണുസംസ്ഥാന സ്‌കൂൾ കായികമേള: മുഖ്യമന്ത്രി

03 December 2022 09:05 PM

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനു തുടക്കമായി


ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമതു സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക പരിപാടികളിലൂടെ വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10  മുതൽ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്ബോൾ പരിശീലനം നൽകും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂൾതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി ചേർന്ന്  5000 വിദ്യാർഥികൾക്ക് അത്‌ലറ്റിക് പരിശീലനം നൽകും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളിൽ സ്പ്രിന്റ്  എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.


കണ്ണൂർ സ്പോർട്സ് ഡിവിഷൻ മാതൃകയിൽ കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്പോർട്സ് സ്‌കൂളായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചു വരികയാണ്. കായിക ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ മൂന്നു ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുന്നതിൽ രണ്ടെണ്ണം പെൺകുട്ടികൾക്ക് മാത്രമായുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷം കായിക മേള സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കോവിഡിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവുമധികം നേരിട്ട വിഭാഗം കുട്ടികളായിരുന്നു. ഒത്തുചേരുവാനും വിനോദങ്ങളിലേർപ്പെടുവാനും കഴിയാത്ത സാഹചര്യമുണ്ടായി. ഭീതി പൂർണമായും ഒഴിവായിട്ടില്ലെങ്കിലും കായിക മേളയുമായി ഒത്തുചേരാൻ കഴിഞ്ഞത് സന്തോഷകരമാണ്. ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച പ്രകടനം നടത്താൻ എല്ലാ കായിക താരങ്ങൾക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.


‘സേ നോ ടു ഡ്രഗ്’ എന്ന മുദ്രാവാക്യമുയർത്തിയാണു കായിക താരങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരന്നത്. ജില്ല അടിസ്ഥാനത്തിലുള്ള മാർച്ച് പാസ്റ്റിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യതിഥിയായി. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration