Tuesday, April 23, 2024
 
 
⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
News Technology

അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

03 December 2022 08:50 PM

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത അഞ്ച് ഐ.ടി. പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഐസിഫോസ് ഓപ്പൺ ഹാർഡ്‌വെയർ ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ലോറാവാൻ’ ശൃംഖല 14 ജില്ലകളിൽ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം, സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം,  ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ട് ഉപകരണങ്ങളുടെ പ്രകാശനം, ഇ-ഗവേണൻസ് ഹെൽപ്പ്ഡെസ്‌ക്, ‘സേവിക’ ചാറ്റ്ബോട്ട് എന്നിവയുടെ ഉദ്ഘാടനവും, ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.


കുറഞ്ഞ ഊർജം ഉപയോഗിക്കുന്നതും നെറ്റ്‌വർക്‌ പ്രോട്ടോകോൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ ഒരു നെറ്റ്‌വർക്കാണ് ലോറാവാൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഐഒടി ഉപകരണങ്ങൾ ഈ ശൃംഖല ഉപയോഗിച്ച് പ്രാദേശികമായും ഇന്റർനെറ്റ് സഹായത്തോടെ ദേശീയ അന്തർദേശീയ ശൃംഖലകളുമായും വയർലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിന് ഐസിഫോസിന്റെ സ്വതന്ത്ര ഐഒടി സംഘമാണ് ഈ ആശയത്തിന് രൂപം നൽകിയത്. ഐഒടി വെബ്സൈറ്റിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.


സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം വികസിപ്പിച്ചെടുത്ത ‘എയർ ക്വാളിറ്റി മോണിറ്റർ വിത്ത് എനർജി ഹാർവെസ്റ്റിങ്’ മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് നൽകി സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഐസിഫോസ് സഹായ സാങ്കേതികവിദ്യാ വിഭാഗം വികസിപ്പിച്ച വേഡ് ബിൽഡർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ദീപ ഭാസ്‌കരന് നൽകി പ്രകാശനം ചെയ്തു. ബ്രെയിൽ പഠന ഉപകരണം മുഖ്യമന്ത്രി വഴുതക്കാട് സർക്കാർ അന്ധവിദ്യാലയം  ഹെഡ്മാസ്റ്റർ ബി. വിനോദിന് നൽകി പ്രകാശനം നിർവഹിച്ചു.  ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഐ ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് ഫലകം കൈമാറിക്കൊണ്ട് നിർവഹിച്ചു. ഇ- ഗവേണൻസ് ഹെൽപ്ഡെസ്‌കിന്റേയും സേവിക ചാറ്റ്ബോട്ടിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി ഇ- ഗവേണൻസ് ഹെൽപ്ഡെസ്‌ക് വെബ്സൈറ്റിന്റെ വെർച്വൽ കർട്ടൻ റൈസർ ലിങ്കിൽ ക്ലിക്ക് ചെയ്തു നിർവഹിച്ചു.


ഐസിഫോസ് സെക്രട്ടറി ആൻഡ് രജിസ്ട്രാർ എം.എസ്. ചിത്ര, ഇ-ഗവേണൻസ് പ്രോഗ്രാം ഹെഡ് ഡോ. രാജീവ് ആർ.ആർ, ഓപ്പൺ ഐഒടി / ഓപ്പൺ ഹാർഡ്വെയർ പ്രോഗ്രാം ഹെഡ് ആർ. ശ്രീനിവാസൻ, സഹായ സാങ്കേതികവിദ്യാവിഭാഗം ടെക്നിക്കൽ ഹെഡ് ജയദേവ് ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration