Thursday, April 18, 2024
 
 
⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
News

സംസ്ഥാന സഹകരണ മേഖല നല്‍കുന്നത് ജനകീയ ബദല്‍ എന്ന സന്ദേശം: മന്ത്രി വീണ ജോർജ്ജ്

03 December 2022 09:40 PM

കേരളത്തിന്റെ സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ലോകത്തിനും നല്‍കുന്ന സന്ദേശം ജനകീയമായിട്ടുള്ള ഒരു ബദല്‍ എങ്ങനെ സാധ്യമാക്കാം എന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാരംവേലി സര്‍വീസ് സഹകരണ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല എല്ലാ രംഗങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. നവകേരള നിര്‍മിതിയില്‍ സഹകരണ മേഖല വളരെ  കൃത്യമായിട്ടുള്ള നേതൃത്വം നല്‍കുന്നുണ്ട്. നമ്മുടെ നാട് പ്രളയവും, കോവിഡ് കാലവും മറ്റു തരത്തിലുള്ള പ്രതിസന്ധികളും നേരിടുമ്പോള്‍ ഒപ്പം താങ്ങായും നെടുംതൂണായും മുന്നില്‍ നിന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളാണ്.


നാടിന്റെ വികസനപ്രര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന പങ്ക് ചെറുതല്ല. സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗുണനിലവാരം ഒട്ടും കുറയാതെ സഹകരണ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ എന്ന ആശയം പരിശോധിക്കാന്‍ ആരോഗ്യ മേഖല പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന രീതിയില്‍ ചില ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ജനങ്ങള്‍ കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്കുകളുള്ള സംസ്ഥാനം കേരളമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത ഒരു മേഖലയും ഇല്ലെന്ന് ആദ്യ വില്‍പന നിര്‍വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ആധുനിക ബാങ്കുമായി കിടപിടിക്കുന്ന രീതിയില്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍ ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണം ചെയ്തു. പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍ കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു.കാരംവേലി സര്‍വീസ് സഹകരണ സംഘം ബാങ്ക് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി റ്റി. വി സ്റ്റാലിന്‍, മല്ലപ്പുഴശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജെ. സജി, കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് ഭരത് വാഴുവേലില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ശാമുവേല്‍, ജനതാദള്‍ (എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോസ് ഫിലിപ്പ്, എന്‍സിപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ശാമുവേല്‍, കാരംവേലി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗങ്ങളായ എം.വിജയരാജന്‍, ജേക്കബ് തര്യന്‍, മിനി ശ്യാം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration