Tuesday, February 07, 2023
 
 
⦿ തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക് ⦿ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വീണാ ജോര്‍ജ് ⦿ കെ എസ് ആർ ടി സിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു ⦿ നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ⦿ ഉമ്മന്‍‌ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ⦿ തുര്‍ക്കി - സിറിയ ഭൂചലനം: മരണം 1200 കടന്നു ⦿ മൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു ⦿ സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു ⦿ കൊച്ചിയില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി ⦿ തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകന്‍ മരിച്ചു ⦿ സംസ്ഥാനത്ത് ഫെബ്രുവരി 6 മുതല്‍ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി ⦿ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ⦿ ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ ⦿ ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ⦿ ഓപ്പറേഷൻ ആഗ് ഇന്നും തുടരും ⦿ ഹിമാചൽ പ്രദേശിൽ ഹിമപാതത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം: ഒരാളെ കാണാതായി ⦿ 232 വായ്പാ- വാതുവെപ്പ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ⦿ വിളവെടുപ്പ് മഹോത്സവം നടത്തി ⦿ ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം: സംസ്ഥാന തല പ്രതിഭ സംഗമം തുടങ്ങി ⦿ വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു ⦿ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി ⦿ ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : പദ്ധതി തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ് ⦿ ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു ⦿ സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ് ഫെബ്രുവരി എട്ടിന് ⦿ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ; നടപടി ആരംഭിച്ചു ⦿ വീണ്ടും ബാല വിവാഹം; 26കാരൻ വിവാഹം ചെയ്ത 17കാരി 7 മാസം ഗർഭിണി ⦿ വരുന്ന മൂന്ന് മണിക്കൂറിനുളളില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ മഴ സാധ്യത ⦿ ഗായിക വാണി ജയറാം അന്തരിച്ചു ⦿ പ്രതിബന്ധങ്ങളെ  മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി ⦿ പരീക്ഷ മാറ്റി ⦿ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ് ⦿ വനിത സംരംഭകത്വ വികസന പരിപാടി; അപേക്ഷിക്കാം ⦿ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി ⦿ 'ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്'; എല്ലാ മേഖലയിലും നികുതി ഭാരം; : കെ.സുരേന്ദ്രൻ ⦿ കൊള്ള ബജറ്റ്; വി.ഡി.സതീശൻ
News

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

01 December 2022 10:50 PM

2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നാളെ (ഡിസംബർ 3) തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.


10 ഇ-ഗവേണൻസ് വിഭാഗങ്ങൾക്കാണ് പുരസ്‌കാരം. കോവിഡ് മഹാമാരിയുടെ തീവ്രത കുറയ്ക്കുന്നതിന് നടത്തിയ ഐ.ടി. ഇടപെടലുകൾ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി.


ഇ സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിനുള്ള ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു. തിരുവനന്തപുരം നഗരസഭയുടെ, ഐ.ടി. സഹായത്തോടെ നടപ്പിലാക്കിയ, ജലവിതരണ ടാങ്കർ നിയന്ത്രണ സംവിധാനമാണ് ഒന്നാം സ്ഥാനത്തിനർഹമായത്. കേരള ഹൈക്കോടതിയുടെ ഓൺലൈൻ സർട്ടിഫൈഡ് കോപ്പി സംവിധാനവും ഈ വിഭാഗത്തിൽ അവരെ ഒന്നാം സ്ഥാനത്തിനർഹമാക്കി.


ഇ-സിറ്റിസൺസ് സർവീസ് ഡെലിവറി വിഭാഗത്തിലെ സ്ഥാനം കണ്ണൂർ സർവകലാശാലയും സംസ്ഥാന മത്സ്യവകുപ്പും പങ്കിട്ടു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ക്ഷീരവികസന വകുപ്പും മൂന്നാം സ്ഥാനത്തിനർഹരായി.


മൊബൈൽ ഗവേണൻസ് വിഭാഗത്തിലെ ഒന്നാം സ്ഥാനം കുടുംബശ്രീയും സംസ്ഥാന പോലീസും പങ്കിട്ടു. കുടുംബശ്രീയുടെ ‘ഗ്രാൻഡ് കെയർ’ പ്രോജക്റ്റും സംസ്ഥാന പോലീസിന്റെ ‘പോൽ’ ആപ്പുമാണ് ഒന്നാം സമ്മാനാർഹമായത്.


സൈബർ ഗവേണൻസ് രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും മൂന്നാം സ്ഥാനം സംസ്ഥാന സു-മ്യൂസിയം വകുപ്പും നേടി.


ഇ-ലേണിംഗ് വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കറ്റ് സർവകലാശാലയുടെ ഇ.എം.എം.ആർ.സിയും പങ്കിട്ടു. സെന്റ് കോളേജ് ഇരിഞ്ഞാലക്കുടയും സംസ്ഥാന മലയാളം മിഷനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയും തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജും ഈ ഭാഗത്തിലെ മൂന്നാം സ്ഥാനം പങ്കിട്ടു.


കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ വെബ്സൈറ്റാണ് ഏറ്റവും നല്ല വെബ്സൈറ്റായി തെരഞ്ഞെടുത്തത്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും സംസ്ഥാന പോലീസിന്റെയും വെബ് സൈറ്റുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. കുടുംബശ്രീയുടെ വെബ്സൈറ്റാണ് മൂന്നാം സ്ഥാനത്തിനർഹമായത്.


സി. സരിത നേതൃത്വം കൊടുക്കുന്ന കോഴിക്കോട് പുഷ്പാ ജംഗ്ഷൻ അക്ഷയ സെന്ററാണ് സംസ്ഥാനത്തിലെ ഏറ്റവും നല്ല അക്ഷയ സെന്റർ ആയി തെരഞ്ഞെടുത്തത്. ശ്രേയ ശ്രീകുമാർ നേതൃത്വം നൽകുന്ന കോട്ടയം കുരിശുമുട്ടം അക്ഷയ സെന്റർ രണ്ടാം സ്ഥാനവും സിനി ജോർജ് നേതൃത്വം നൽകുന്ന എറണാകുളം ആലിൻ ചുവട് അക്ഷയ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.


പുതുതായി ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരം മൂന്ന് സ്ഥാപനങ്ങൾക്ക് ലഭിച്ചു. ഫാർമേഴ്‌സ് ഫ്രഷസോൺ പ്രൈവറ്റ് ലിമിറ്റഡിന് ഒന്നാം സ്ഥാനവും ബി.പി.എം പവർ പ്രൈവറ്റ് ലിമിറ്റഡിന് രണ്ടാം സ്ഥാനവും ടെസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി.


കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ഏറ്റവും നല്ല ഈ ഗവേൺസ് ജില്ലയ്ക്കുള്ള പുരസ്‌കാരം നേടിയത്. വയനാട് ജില്ലാ രണ്ടാം സ്ഥാനം നേടി.


സാമൂഹിക മാധ്യമം ഭരണനിർവഹണത്തിനു ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഒന്നാം സ്ഥാനം നേടി. കേരള പോലീസ് രണ്ടാം സ്ഥാനവും മലബാർ കാൻസർ സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ഇ ആരോഗ്യം ഇ മെഡിസിൻ വിഭാഗത്തിലെ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും രണ്ടാം സ്ഥാനം സംസ്ഥാന ഹോമിയോപ്പതി വകുപ്പും നേടി.


കോഴിക്കോട് ജില്ലാ ഭരണകൂടമാണ് പുതുതായി ഏർപ്പെടുത്തിയ കോവിഡ് പാൻഡമിക് മാനേജ്മെന്റ് ഇന്നോവേഷൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്. മലബാർ കാൻസർ സെന്ററും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊച്ചി മെട്രോക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനും ലഭിച്ചു.


മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാസുന്ദർരാജൻ ചെയർപേഴ്‌സൺ ആയുള്ള ജൂറിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. സെബാസ്റ്റ്യൻ പോൾ, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷൻ ഡയറക്ടർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഷെർളി, കേരള സർവകലാശാല പ്രൊഫസർ ഡോക്ടർ മീനപിള്ള, നാസ്‌കോം പ്രതിനിധി സുജിത്ത് ഉണ്ണി, ഐ. എം. ജി. പ്രൊഫസർ ഡോ. എസ്. സജീവ് എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു. 2018ലെ അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration