രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,65,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3,460 മരണം
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,65,553 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 3,460 മരണങ്ങളും സ്ഥിരീകരിച്ചു.
2,76,309 പേര് രോഗമുക്തരായി. പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിലാണ് 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു.
അതേസമയം, സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന് ഒരുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.
ഹോട്ടലുകളില്‍ വച്ച് വാക്സിനേഷന് നടത്താന്‍ സൗകര്യം ഓരുക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാര്‍ക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷന് നടത്താന്‍ അനുവാദമുള്ളു.
സര്‍ക്കാരിന്റെ കൊവിഡ് വാക്സിനേഷന് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.