
നിരോധിത പ്ലാസ്റ്റിക് ഉപയോഗം; കര്‍ശന നടപടി സ്വീകരിക്കും
ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കും. ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയയിലാണ് തീരുമാനം. ജില്ലയില്‍ ജൂലൈ 1 മുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ പരിശോധന നടത്തും. നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദു ചെയ്യുന്നത് ഉള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമ ലംഘനത്തിന് ഒരു തവണ 10,000 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 25,000 രൂപയും, വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യരുതെന്നും ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.