Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം

23 May 2022 11:20 PM

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരും, ബിരുദ പഠനത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടു കൂടി കോഴ്സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായ യുവതീ യുവാക്കളില്‍ നിന്നും സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 പേര്‍ക്ക് പൂര്‍ണ്ണമായും മികവിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം പ്രവേശനം നല്‍കുന്നതും തുടര്‍ന്ന് ഒരു മാസം ഭക്ഷണതാമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഒരു ഓറിയന്റേഷന്‍ ക്യാമ്പ് നടത്തും. ശേഷം നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിനും, കൂടിക്കാഴ്ചയ്ക്കും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 20 മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തിലോ, കേരളത്തിനു പുറത്തോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനത്തില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്നു പഠിക്കാനുള്ള അവസരം ലഭിക്കും.


താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ്ഭവന്‍, തിരുവനന്തപുരം- 695033 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാഫോമുകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്രാ ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ്മണി എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും നല്‍കും. ഫോണ്‍- 04862 222399.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration