Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News

സഹകരണ വകുപ്പ് ഇനി സമ്പൂർണ ഇ ഓഫീസ്: അഭിമാനാർഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി

19 May 2022 01:50 PM

സഹകരണ വകുപ്പിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോർഡിന്റെ ഓൺലൈൻ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം  സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫീസ് സംവിധാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. അഭിമാനാർഹമായ ചരിത്ര നിമിഷമാണ് ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്ന സമയം. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് നടപ്പിലാകുന്നത്. മറ്റ് സർക്കാർ വകുപ്പുകൾക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ലോകം കുതിച്ചു പായുകയാണ്.അതു പ്രയോജനപ്പെടുത്തി കൊണ്ടു മാത്രമേ മുന്നോട്ട് പോകാൻ കഴിയു. അതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും ഇ ഓഫീസ് സംവിധാനം സമ്പൂർണമായി ഏർപ്പെടുത്തുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു..


ഉദ്യോഗാർഥികൾക്ക് കൃത്യമായ വിവരങ്ങൾ നൽകി വിവിധ തസ്തികളിലേയ്ക്ക് അപേക്ഷ നൽകുന്നതിനും സഹകരണ സംഘങ്ങൾക്ക് ഒഴിവു വരുന്ന തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഓൺലൈൻ സംവിധാനം ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും വരുന്ന   കാലതാമസം ഒഴിവാക്കുന്നതിനും പുതിയ സംവിധാനങ്ങൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ചെയർമാൻ ആർ.വി. സതീന്ദ്ര കുമാർ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീലാ അബ്ദുള്ള നന്ദിയും പറഞ്ഞു. വഴുതയ്ക്കാട് കൗൺസിലർ രാഖി രവികുമാർ ആശംസ അർപ്പിച്ച ചടങ്ങിൽ അഡീഷണൽ രജിസ്ട്രാർ ഡി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration