Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി

19 May 2022 01:20 PM

നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്‌കരണത്തിൽ കേരളം മാതൃക തീർക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷനടക്കമുള്ള സംവിധാനങ്ങളും സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ ആശയങ്ങളും ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹരിതമിത്രം – സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് സിസ്റ്റം  ആപ്ലിക്കേഷന്റെ സംസ്ഥാനതല  ഉദ്ഘാടനവും ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്‌കരണ രംഗത്തെ നൂതനാശയങ്ങൾക്കായി സംഘടിപ്പിച്ച സ്വച്ഛ് ടെക്നോളജി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാനദാനവും  തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു

അദ്ദേഹം.


സ്വച്ഛ് ടെക്‌നോളജി ചലഞ്ച് വിജയികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവും മന്ത്രി സമ്മാനിച്ചു.ശുചിത്വ മിഷൻ എക്‌സികുട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ സ്വാഗതം ആശംസിച്ചചടങ്ങിൽ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ.ടി എൻ സീമ  അധ്യക്ഷത വഹിച്ചു. കെൽട്രോൺ സി എം ഡി എൻ നാരായണമൂർത്തി വീഡിയോ  ടുട്ടോറിയൽ പ്രകാശനവും നിർവഹിച്ചു.  ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺ ചെയർമാൻ  ലോഗോ പ്രകാശിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ബ്രോഷർ പ്രകാശനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി ബ്രോഷർ ഏറ്റുവാങ്ങി. നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, വർക്കല മുനിസിപ്പൽ ചെയർമാൻ എം ലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിതകേരളം കൺസൾട്ടന്റ് ടി പി സുധാകരൻ ചടങ്ങിന് നന്ദി അർപ്പിച്ചു.


മാലിന്യ സംസ്‌കരണ രംഗത്ത് ആധുനിക  സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി വേഗത്തിലുള്ള മാറ്റങ്ങൾക്ക്  ഹരിതകേരളം മിഷന്റെ  മേൽനോട്ടത്തിൽ ശുചിത്വ മിഷൻ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി മാലിന്യ ശേഖരണവും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലങ്ങളിൽ  കൂടുതൽ ക്രിയാത്മകമാക്കുന്നതിനും സുതാര്യമായി മാലിന്യശേഖരണ  സംസ്‌കരണ പ്രവർത്തനങ്ങൾ നടത്താനും കഴിയുന്ന രീതിയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ്  സിസ്റ്റം  എന്ന പേരിൽ  ഒരു മൊബൈൽ ആപ്ലിക്കേഷൻ കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറായിരിക്കുകയാണ്.  ഈ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി മാലിന്യശേഖരണം, തരം തിരിക്കൽ, കൈമാറ്റം എന്നിവയുടെ സമ്പൂർണ വിവരശേഖരണം നടത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപന തലം മുതൽ  സംസ്ഥാന തലം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തന നിരീക്ഷണം  ഉറപ്പു വരുത്തുവാനും സാധിക്കും.


മാലിന്യ നിർമാർജന രംഗത്ത് പ്രാദേശികമായി വികസിപ്പിച്ച നൂതനാശങ്ങൾ  കണ്ടെത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി  ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ  ‘സ്വച്ഛ് ടെക്‌നോളജി ചലഞ്ച്’ സംഘടിപ്പിച്ചു. എല്ലാ നഗരസഭാ/കോർപ്‌റേഷനുകളുടെയും പ്രാതിനിധ്യത്തോടെയാണ് മൽസരം സംഘടിപ്പിച്ചത്.’മാലിന്യ രഹിത നഗരങ്ങൾ’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായകമാവുന്ന തരത്തിൽ  സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ സാങ്കേതിക പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനും   സ്വച്ഛ് ടെക്‌നോളജി ചലഞ്ച് ലക്ഷ്യമാക്കുന്നു.    മൽസരത്തിൽ ഡോ. മിനി കെ മാധവൻ  ഒന്നാം സ്ഥാനവും നിഖിൽ ദേവ് രണ്ടാം സ്ഥാനവും ഡോ. സി എൻ മനോജ്, മൂന്നാം സ്ഥാനവും നേടി


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration